തിരുവനന്തപുരം : ടെലിവിഷന്‍ ചാനലിന്റെ ഉടമയാക്കാമെന്ന് പറഞ്ഞ് ഹരിപ്രസാദ് എന്നയാള്‍ തന്നെ കബിളിപ്പിച്ചെന്ന് മോന്സന് മാവുങ്കലിന്റെ മൊഴി. സംസ്കാര ചാനലിന് മറ്റ് ഉടമകള്‍ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും മൊഴി നല്കി. സംസ്കാര ചാനലിന് 10 ലക്ഷം രൂപ മോന്സണ് കൈമാറിയെന്ന കാര്യവും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
Read Also : ‘സ്കൂൾ തുറന്നാൽ ആദ്യം ചേർക്കേണ്ട കുട്ടി ശിവൻകുട്ടി’: പരിഹസിച്ച് പത്മജ വേണുഗോപാല്‍
ബിനാമി ജോഷി വഴിയാണ് പണം കൈമാറിയത്. മോന്‍സന്റെ മൊഴിയെ തുടര്‍ന്ന് സംസ്കാര ഓഫിസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ക്രൈംബ്രാഞ്ച് യൂണിറ്റ് രണ്ട് കേസുകളാണ് മോന്‍സനിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. അതിലൊന്ന് സംസ്കാര ടി.വിയുമായി ബന്ധപ്പെട്ട കേസാണ്.
സംസ്കാര ചാനലില്‍ 1.51 കോടി രൂപയുടെ ഓഹരികള്‍ തട്ടിയെടുത്ത കേസിലെ അന്വേണത്തില്‍ രണ്ടാം പ്രതിയാണ് മോന്സന്. ഒന്നാം പ്രതിയായ ഹരിപ്രസാദും മോന്‍സണും തമ്മിലുള്ള ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ തലസ്ഥാനത്തും സമാനമായ പുരാവസ്തു തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്നും സംസ്കാര ചാനല്‍ വാങ്ങാന്‍ ശ്രമിച്ചതും മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടതിന്റെ ഭാഗമായിരുന്നുവെന്നും മോണ്സന് ക്രൈംബ്രാഞ്ചിന് മൊഴി നല്കി.
ഇതിന്റെ ഭാഗമായി സംസ്കാര ചാനല്‍ കേസില്‍ ഒന്നാം പ്രതി ഹരിപ്രസാദിന് അയച്ച മൊബൈല്‍ സന്ദേശവും ക്രൈംബ്രാഞ്ച് കണ്ടെത്തി. ചാനലിന് 10 ലക്ഷം രൂപ കൈമാറിയത് ബിനാമി ജോഷി വഴിയാണെന്ന് മോന്സണ് പറഞ്ഞു.
Post Your Comments