ErnakulamNattuvarthaLatest NewsKeralaNewsCrime

കാക്കനാട് ലഹരിക്കടത്ത് കേസ്: ശ്രീലങ്കയിലുള്ള മലയാളിയെ നാട്ടിലെത്തിക്കാന്‍ എക്സൈസ് നടപടി ആരംഭിച്ചു

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന മയക്കുമരുന്ന് ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചാണ് വില്‍പന നടത്തിയിരുന്നത്

കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ശ്രീലങ്കയിലുള്ളയാളെ നാട്ടിലെത്തിക്കാന്‍ എക്സൈസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. ശ്രീലങ്കയിലും ലഹരിക്കേസില്‍ പ്രതിയായ ഇയാള്‍ കോഴിക്കോട് സ്വദേശിയാണ്. കേസില്‍ 12 പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന മയക്കുമരുന്ന് ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചാണ് വില്‍പന നടത്തിയിരുന്നത്. കാക്കനാട് സംഘം എം.ഡി.എം.എ വാങ്ങിയത് ചെന്നൈയില്‍ നിന്നായിരുന്നു. ഇടനിലക്കാരായ ഇടുക്കി ജില്ലക്കാരായ ചിലരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

കേസില്‍ അവസാനമായി അറസ്റ്റിലായ സുസ്മിതയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്നാണ് വിവരം. സുസ്മിത പ്രതികള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും വലിയ തോതില്‍ സാമ്പത്തിക സഹായം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എല്ലാ ഗൂഢാലോചനകളിലും സുസ്മിത പങ്കാളിയായിരുന്നുവെന്ന് എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button