Latest NewsNewsIndia

ഇന്ത്യ അടുത്ത പങ്കാളി, രാജ്യവുമായി മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു: ഡെന്മാർക്ക് പ്രധാനമന്ത്രി

ഇന്ന് രാവിലെയാണ് ഫ്രെഡറിക്‌സൺ ഡൽഹിയിലെത്തിയത്

ന്യൂഡൽഹി : ത്രിദിന ഇന്ത്യ സന്ദർശനത്തിന് തുടക്കം കുറിച്ച് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സൺ. രാജ് ഭവനിലെത്തിയ ഫ്രെഡറിക്‌സണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. മഹാത്മാ ഗാന്ധിയ്‌ക്ക് ആദരാജ്ഞലി അർപ്പിച്ച ശേഷമാണ് ഫ്രെഡറിക്‌സൺ ചർച്ചകളിലേക്ക് കടന്നത്.

ഇന്ത്യ അടുത്ത പങ്കാളിയാണെന്നും രാജ്യവുമായി മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം ഫ്രെഡറിക്‌സൺ പറഞ്ഞു. ഈ കൂടിക്കാഴ്‌ച്ചയെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ നാഴികക്കല്ലായാണ് താൻ കാണുന്നതെന്നും ഫ്രെഡ്രിക്‌സൻ പറഞ്ഞു.

Read Also  :  അമ്മ എന്നായിരുന്നു അവൻ എന്നെ വിളിച്ചിരുന്നത്, ദേവൂനെ കെട്ടിച്ച് തരണം എന്ന് അവൻ ആവശ്യപ്പെട്ടിരുന്നു: നിധിനയുടെ അമ്മ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ വർഷം നടത്തിയ ചർച്ചയിൽ ‘ഗ്രീൻ സ്ട്രാറ്റെർജിക് അലയൻസിൽ’ ഒപ്പുവെച്ചിരുന്നു. ഈ മേഖലയിലെ പുരോഗതി ഇരു രാജ്യങ്ങളും കൂടിക്കാഴ്‌ച്ചയിൽ അവലോകനം ചെയ്യും. ഇന്ന് രാവിലെയാണ് ഫ്രെഡറിക്‌സൺ ഡൽഹിയിലെത്തിയത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയാണ് വിമാനത്താവളത്തിൽ നിന്നും ഫ്രെഡറിക്‌സണിനെ സ്വീകരിച്ചത്. മൂന്ന് ദിവസത്തെ സന്ദർശന വേളയിൽ സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഏർപ്പെടുമെന്നാണ് സൂചന. രാഷ്‌ട്രപതി റാം നാഥ് കോവിന്ദുമായും ഫ്രെഡറിക്‌സൺ കൂടിക്കാഴ്‌ച്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button