ലഖ്‌നൗ : വിവാഹിതയായ യുവതി ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസ് എടുക്കുകയോ അന്വേഷണം നടത്താന്‍ തയ്യാറാകുകയോ ചെയ്തില്ല. ഇതില്‍ മനംനൊന്ത് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.ഉത്തര്‍പ്രദേശിലാണ് സംഭവം.
തന്റെ ഭാര്യയെ അനില്‍ എന്നൊരാള്‍ ബലാത്സംഗം ചെയ്തെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാനോ, അന്വേഷണം നടത്താനോ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് യുവതി പോലീസ് സ്റേഷനുള്ളില്‍ വെച്ച് തന്നെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ അധികൃതര്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. അതേസമയം, കേസെടുക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും റിപ്പോര്‍ട്ട് ഉണ്ട്. യുവതി ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments