Latest NewsYouthNewsMenWomenLife Style

കടുത്ത ചൂടിൽ ചര്‍മത്തിന്റെ ആരോഗ്യത്തിനായി കുടിക്കാം പലതരത്തിലുള്ള പാനീയങ്ങള്‍

ചര്‍മ്മ പരിപാലനത്തിനായി പുറത്തു നിന്നും വാങ്ങുന്ന സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ മാറി മാറി പരീക്ഷിക്കുന്നവരാണ് പലരും. എന്നാല്‍ പല സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ക്രമേണ നമ്മുടെ ചര്‍മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ചര്‍മത്തെ സ്വാഭാവികമായ രീതിയില്‍ ആരോഗ്യമുള്ളതും സൗന്ദര്യമുള്ളതാക്കി മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ ഉണ്ട്. അവ ഏതൊക്കെ എന്ന് അറിയാം.

➤ നാരങ്ങ വെള്ളം

ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേനും ഒരു സ്പൂണ്‍ നാരങ്ങ നീരും ചേര്‍ക്കുന്നത് ഒരു ഇലക്ട്രോലൈറ്റായി പ്രവര്‍ത്തിക്കുകയും ആന്റിഓക്സിഡന്റുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ ശുദ്ധീകരിക്കുകയും വാര്‍ദ്ധക്യത്തിനെതിരായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു. നാരങ്ങയിലെ വിറ്റാമിന്‍ സി ചര്‍മ്മത്തെ ഈര്‍പ്പമുള്ളതും പുതുമയുള്ളതുമാക്കി നിലനിര്‍ത്തുന്നു.

➤ പുതിന വെള്ളം

മുഖക്കുരു, വരണ്ട ചര്‍മ്മം തുടങ്ങിയ ചര്‍മപ്രശ്നങ്ങള്‍ അകറ്റുന്നതിന് ഏറ്റവും മികച്ച പ്രതിവിധിയാണ് പുതിന വെള്ളം. പുതിനയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ശരീരത്തെ ശുദ്ധീകരിക്കുകയും ചര്‍മ സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. പുതിന വെള്ളം കുടിക്കുന്നത് വിഷാംശം ഇല്ലാതാക്കാനും നിറമുള്ള ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നു.

➤ എബിസിസി ജ്യൂസ്

ആപ്പിള്‍, ബീറ്റ്‌റൂട്ട്, കാരറ്റ്, വെള്ളരി എന്നതിനെയാണ് എബിസിസി ജ്യൂസ് എന്ന് പറയുന്നത്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകള്‍ മുഖക്കുരുവിനെ തടയാനും ചുളിവുകള്‍, പിഗ്മെന്റേഷന്‍ എന്നിവ തടയാനും സഹായിക്കുന്നു.

Read Also:- ചൂട് കാലത്ത് കഴിക്കേണ്ട പഴങ്ങൾ ഇവയൊക്കെയാണ്!

➤ മഞ്ഞള്‍ വെള്ളം

മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചര്‍മ സൗന്ദര്യത്തിന് ഏറെ നല്ലതാണ്. മഞ്ഞളിലെ കുര്‍ക്കുമിന്‍ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button