KollamNattuvarthaLatest NewsKeralaNewsCrime

സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണവും പണവും തട്ടി: യുവാവ് പിടിയില്‍

സ്വന്തം ഫോട്ടോ ഫില്‍ട്ടര്‍ ചെയ്ത് അതിസുന്ദരനാക്കി സമൂഹ മാധ്യമത്തിലൂടെ ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് അയയ്ക്കുകയായിരുന്നു പതിവ്

കടക്കാവൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ചെന്നൈ അമ്പത്തൂര്‍ വിനായക പുരം ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് സ്ട്രീറ്റില്‍ ശ്യാം (28) എന്ന ജെറിയെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ടശേഷം അവരുടെ ഫോട്ടോയും വീഡിയോയും കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പതിവ്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബാംഗ്ലൂരിലുള്ള ഒരു പ്രമുഖ ഐടി സ്ഥാപനത്തില്‍ പ്രതി ജോലി ചെയ്യുകയാണെന്ന് മനസിലാക്കിയ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി സമാനമായ രീതിയില്‍ നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോയും വീഡിയോയും കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

സ്വന്തം ഫോട്ടോ ഫില്‍ട്ടര്‍ ചെയ്ത് അതിസുന്ദരനാക്കി സമൂഹ മാധ്യമത്തിലൂടെ ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് അയയ്ക്കുകയായിരുന്നു പതിവ്. കൂടാതെ ബാംഗ്ലൂരിലും ചെന്നൈയിലും കേരളത്തിലെയും വിവിധ ഐടി സ്ഥാപനങ്ങളിലെ മേല്‍വിലാസം പ്രതി ദുരുപയോഗം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button