ThiruvananthapuramLatest NewsKeralaNews

മുഖ്യമന്ത്രിയെ കുടുക്കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി: സന്ദീപ് നായരുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് കോടിയേരി

ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം ശരിയാണെന്ന് തെളിയുകയാണെന്നും കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി എന്ന സന്ദീപ് നായരുട വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസില്‍ കോഫെപോസ തടവ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പൂജപ്പുര ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സന്ദീപ് നായര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ കോടതി കൂടുതല്‍ പരിശോധന നടത്തണമെന്ന് കോടിയേരി പറഞ്ഞു. ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം ശരിയാണെന്ന് തെളിയുകയാണെന്നും കോടിയേരി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍, എംഎല്‍എ കെ.ടി.ജലീല്‍, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി തുടങ്ങിയവരുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്നാണ് സന്ദീപ് നായര്‍ വെളിപ്പെടുത്തിയത്.

സ്വര്‍ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് നായര്‍ പ്രതിയാണ്. ഈ കേസുകളില്‍ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button