Latest NewsKeralaNews

നേതൃമാറ്റത്തോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബിജെപി സജ്ജമാകും : പി. രഘുനാഥ്

കാസര്‍ഗോഡ് : സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നടന്നുവരുന്ന നേതൃമാറ്റം പൂര്‍ത്തിയാവുന്നതോടെ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കമാകുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് പറഞ്ഞു. ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റായി രവീശ തന്ത്രി സ്ഥാനമേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയില്‍ ഒരു ചുമതലയും ആലങ്കാരികമല്ല. പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്നു വരുത്താനും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും ഗൂഢാലോചന നടക്കുന്നുണ്ട്. നേതൃമാറ്റവും ചുമതലമാറ്റവും സംഘടനാവികാസത്തിന്റെയും ശാക്തീകരണത്തിന്റെയും ഭാഗമാണെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also  :  സഹകരണബാങ്കുകളിൽ ക്രമക്കേട്: ബിജെപിയുടെ ആരോപണം മന്ത്രി ശരിവെച്ചു: കെ.സുരേന്ദ്രൻ

മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തില്‍ നിന്നും രവീശ തന്ത്രി കുണ്ടാർ മിനുട്ട്‌സ് ബുക്ക് ഏറ്റുവാങ്ങി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ, ദേശീയ സമിതിയംഗം പ്രമീള. സി. നായിക്, മുന്‍ ജില്ലാ പ്രസിഡന്റുമാരായ എം. സഞ്ജീവ ഷെട്ടി, പി. സുരേഷ് കുമാര്‍ ഷെട്ടി, മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, സംസ്ഥാന സമിതിയംഗം പി. രമേശ് എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സുധാമ ഗോസാഡ സ്വാഗതവും എ. വേലായുധന്‍ നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button