Latest NewsKeralaNews

അച്ഛൻ ആഭ്യന്തര മന്ത്രി ആയതുകൊണ്ട് മാത്രം രാഷ്ട്രീയത്തിൽ എത്തിയതിന്റെ കുഴപ്പം ആണിത്: പദ്മജയ്ക്ക് മറുപടിയുമായി ധന്യ രാമൻ

ഒറ്റകാര്യം യുഡിഫ് ഭരിച്ചപ്പോൾ ചാനലാകെ നിറഞ്ഞു നിന്ന വാർത്തകൾ ഓർമയുണ്ടാകുമല്ലോ??

തിരുവനന്തപുരം : കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ സ്‌കൂള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം 35 എന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. സോഷ്യൽ മീഡിയ മന്ത്രിയുടെ നാക്കു പിഴ വലിയ തോതിൽ ആഘോഷിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പരിഹാസവുമായി എത്തിയ കോൺഗ്രസ് പ്രവർത്തക പത്മജ വേണുഗോപാലിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് ധന്യ രാമൻ. സ്‌കൂൾ തുറന്നാൽ ആദ്യം ചേർക്കേണ്ട കുട്ടി ശിവൻകുട്ടിയെന്നായിരുന്നു പത്മജയുടെ പരിഹാസം.

ജനങ്ങളുടെ വിഷയത്തിൽ ഇടപെട്ടു നിൽക്കുന്നവർക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണെന്നും അച്ഛൻ ആഭ്യന്തര മന്ത്രി ആയതുകൊണ്ട് മാത്രം രാഷ്ട്രീയത്തിൽ എത്തിയതിന്റെ കുഴപ്പം ആണിതെന്നും ധന്യ സോഷ്യൽ മീഡിയ പോസ്റ്റിൽ പരിഹസിച്ചു.

READ ALSO: ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍: യുവതി അറസ്റ്റില്‍

കുറിപ്പ് പൂർണ്ണ രൂപം

പദ്മജ ചേച്ചി നിങ്ങളുടെ ഈ പരിഹാസത്തിനു മറുപടി പറയണം എന്ന് തോന്നി. നിങ്ങളുടെ മകളും മുൻപൊരിക്കൽ എംഎം മണിയെ വളരെ വമ്ശീയമായി കളിയാക്കിയത് കണ്ടു. സംഭവം പാരമ്പര്യം ആണെന്ന്മനസിലായി

ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ടെന്നു ചോദിച്ചാൽ ഗൂഗിൾ ചെയ്തേ ഞാൻ ഉത്തരം പറയു. കാരണം വായിക്കാനും ഓർക്കാനും ഞാനും പിന്നോട്ടാണ്. നേരം കിട്ടാറില്ല. ഒരു ദിവസം ചുരുങ്ങിയത് അഞ്ചു വിഷയത്തിൽ എങ്കിലും ഇടപെടുന്നുണ്ട്. കുടുംബം തൊഴിൽ, തൊഴിൽ സംബന്ധമായ നിത്യേന ഉള്ള യാത്രകൾ. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയാൽ തിരിച്ചു രാത്രിയെ എത്താറുള്ളു. പൂർവീക സ്വത്തുക്കൾ ഇല്ല അതുകൊണ്ട് അധ്വാനവും കൂടുതൽ ആണ്. ഉപരി നല്ല stress ഉണ്ട്.

ഇനി ഒരു കാര്യം പറയട്ടെ ജനങളുടെ വിഷയത്തിൽ ഇടപെട്ടു നിൽക്കുന്നവർക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും സ്വാഭവീകം മാത്രമാണ്. അച്ഛൻ ആഭ്യന്തര മന്ത്രി ആയതുകൊണ്ട് മാത്രം നിങ്ങൾ രാഷ്ട്രീയത്തിൽ എത്തിയതിന്റെ കുഴപ്പം ആണിത്. നടന്നിട്ടില്ല വിയർത്തിട്ടില്ല സമരങ്ങളില്ല.. ഇങ്ങനെ ഒക്കെയുള്ള നിങ്ങൾക്കിത് പറഞ്ഞാൽ മനസിലാവില്ല. അത് ആരുടെയും കുഴപ്പമല്ല കിട്ടിയ സൗകര്യത്തിന്റെ കൂടുതൽ കൊണ്ടാണ്.

ഒറ്റകാര്യം യുഡിഫ് ഭരിച്ചപ്പോൾ ചാനലാകെ നിറഞ്ഞു നിന്ന വാർത്തകൾ ഓർമയുണ്ടാകുമല്ലോ?? ഇനിയും ഓർമിപ്പിക്കണോ അത് വിദ്യാഭ്യാസ കൂടുതൽ കൊണ്ടാണോ കുറവ് കൊണ്ടാണോ ???? അച്ഛനും മകനും തമ്മിൽ തെറ്റിയതും ബാക്കി കുടുംബ കാര്യങ്ങൾ ഒക്കെ ഓർത്തു നോക്കിയേ അതെല്ലാം അറിവ് കൂടുതൽ ആയിപോയത് കൊണ്ടാണാവോ???

shortlink

Related Articles

Post Your Comments

Related Articles


Back to top button