അബുദാബി: ബീച്ചിലെത്തുന്നവർ കടൽ പാമ്പുകളെ തൊടുകയോ പിടിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്. അബുദാബി പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കടൽ പാമ്പുകളുടെ കടിയേറ്റാൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ പറഞ്ഞു. ശൈത്യകാലത്ത് ഇവ ബീച്ചുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ബുജിൻ എന്ന പേരിൽ അറിയപ്പെടുന്ന ഇവ സാധാരണ നിരുപദ്രവകാരികളാണെന്നും എന്നിരുന്നാലും സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കാൻ കടൽ പാമ്പുകളുമായി അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പാമ്പിനെ കണ്ടാൽ ബീച്ചിലെ സുരക്ഷാ ഉദ്യോസ്ഥരെയോ 800 555 നമ്പറിലോ വിവരം അറിയിക്കണമെന്നും അബുദാബി പരിസ്ഥിതി ഏജൻസി ജനങ്ങളോട് അഭ്യർത്ഥിച്ചു. ശൈത്യകാലമായതോടെ ബീച്ചിൽ പോകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് അബുദാബി പരിസ്ഥിതി ഏജൻസി ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
Post Your Comments