Latest NewsIndiaNews

ഗസ്റ്റ് ഹൗസുകളുടെ പേരുകള്‍ നദികളുടെയും പുണ്യസ്ഥലങ്ങളുടെയും പേരിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ച് യോഗി സര്‍ക്കാര്‍

യുപി ഭവന്‍ ഇനിമുതല്‍ യുപി ഭവന്‍ 'സംഘം

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗസ്റ്റ് ഹൗസുകളുടെ പേരുകള്‍ മാറ്റാന്‍ തീരുമാനിച്ച് യോഗി സര്‍ക്കാര്‍. ഒമ്പത് ഗസ്റ്റ് ഹൗസുകളുടെ പേരുകള്‍ നദികളുടെയും പുണ്യസ്ഥലങ്ങളുടെയും പേരിലേക്ക് മാറ്റാനാണ് തീരുമാനം. ലക്നൗവിലെ മഹാത്മാ ഗാന്ധി റോഡിലെ വിവിഐപി ഗസ്റ്റ് ഹൗസ് ഇനി മുതല്‍ വിവിഐപി ഗസ്റ്റ് ഹൗസ് ‘സാകേത്’ എന്നാകും അറിയപ്പെടുക. ഡാലിബാഗിലെ വിവിഐപി ഗസ്റ്റ് ഹൗസ് ‘യമുന’യാകും. വിക്രമാദിത്യ മാര്‍ഗിലെയും മീരാഭായി മാര്‍ഗിലെയും വിവിഐപി ഗസ്റ്റ് ഹൗസുകള്‍ യഥാക്രമം ‘ഗോമതി’ ‘സരയൂ’ എന്നറിയപ്പെടും.

Read Also : തിരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസില്‍ അച്ചടക്കനടപടികള്‍ക്ക് തുടക്കം കുറിച്ചതായി കെ.സുധാകരന്‍, 97 നേതാക്കള്‍ക്ക് നോട്ടീസ്

ബട്‌ലര്‍ പാലസ് കോളനിയിലെ ഗസ്റ്റ് ഹൗസിന് ‘നമിശരണ്യ’ എന്ന് പേരിട്ടു. മുംബൈയിലെ അതിഥി മന്ദിരത്തെ യുപി ഗസ്റ്റ് ഹൗസ് ‘വൃന്ദാവന്‍’ എന്ന് വിളിക്കും. കൊല്‍ക്കത്തയിലെ സംസ്ഥാന ഗസ്റ്റ് ഹൗസിന് ‘ഗംഗ’ എന്ന് പേരിടും. ഡല്‍ഹിയിലെ യുപി ഭവന്‍ ഇനിമുതല്‍ യുപി ഭവന്‍ ‘സംഘം’ എന്നും യുപി സദന്‍ യുപി സദന്‍ ‘ത്രിവേണി’ എന്നും അറിയപ്പെടുമെന്ന് യുപി എസ്റ്റേറ്റ് വകുപ്പ് അറിയിച്ചു.

ഉത്തര്‍പ്രദേശിലെ മന്ത്രിമാരും നിയമസഭാംഗങ്ങളും സമീപഭാവിയില്‍ ഡസനോളം ജില്ലകളുടെയും പട്ടണങ്ങളുടെയും പേരുമാറ്റാന്‍ പദ്ധതിയിടുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button