കൊച്ചി: ഇന്ന് കൊച്ചിയിൽ ആരംഭിച്ച സമൃദ്ധി അറ്റ് കൊച്ചി പദ്ധതിയുടെ പത്ത് രൂപ ഊണിനായി വന്‍ തിരക്ക്. ആദ്യ ദിവസമായ ഇന്ന് 1500 ലധികം പേരാണ് ഊണ് കഴിക്കാനെത്തിയത്. ആദ്യ ദിവസം തന്നെ ചോറും സാമ്പാറും കൂട്ടുകറിയും രസവുമടക്കമുള്ള ചോറ് ആസ്വദിച്ച് കഴിച്ചാണ് വന്നവര്‍ മടങ്ങിയത്. 1500 പേര്‍ക്ക് ഉണ്ടാക്കിയ ഭക്ഷണം തീരാന്‍ അധികം സമയം വേണ്ടി വന്നില്ല.
കഴിച്ചവര്‍ക്കൊക്കെ നല്ല അഭിപ്രായം മാത്രം. 10 രൂപയ്ക്ക് കിട്ടുമെന്നത് മാത്രമല്ല സൂപ്പര്‍ ടേസ്റ്റാണെന്നും കഴിച്ചവര്‍ പറയുന്നു. രാവിലെ പതിനൊന്നര മുതല്‍ ഉച്ചയൂണ് കൊടുത്ത് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ആളുകള്‍ ജനകീയ ഹോട്ടലിന്റെ വലിയ മുറ്റം കഴിഞ്ഞ് റോഡിലേക്കും തിരക്കായപ്പോള്‍ 11ന് തന്നെ ചോറു വിതരണം തുടങ്ങി. പിന്നെയുമെത്തിയവര്‍ക്കായി വീണ്ടും ഭക്ഷണം ഉണ്ടാക്കേണ്ടി വന്നെന്ന് കുടുംബശ്രീയിലെ സ്ത്രീകള്‍ പറഞ്ഞു.
നോര്‍ത്ത് പരമാര റോഡിലാണ് കൊച്ചി നഗരസഭയുടെ സ്വപ്ന പദ്ധതിയായ സമൃദ്ധി അറ്റ് കൊച്ചി തുടങ്ങിയിരിക്കുന്നത്. ഹോട്ടലിന്‍റെ ഗുണഭോക്താക്കളിലും ഏറിയ പങ്ക് സ്ത്രീകളായിരിക്കും. നഗരത്തില്‍ വസ്ത്രശാലകളിലും മറ്റും ചെറിയ വരുമാനത്തിന് തൊഴിലെടുക്കുന്ന വനിതകള്‍ക്ക് കൂടി മിതമായ നിരക്കില്‍ ഭക്ഷണം നല്‍കുക എന്ന ഉദ്ദ്യേശ്യത്തോടെയാണ് സംരംഭം ആരംഭിച്ചത്. ഇതേ കെട്ടിടത്തില്‍ തന്നെ പണി പൂര്‍ത്തിയാകുന്ന ഷീ ലോഡ്ജില്‍ താമസക്കാരായവര്‍ക്കും ഹോട്ടലിന്‍റെ പ്രയോജനം ലഭിക്കും.
Post Your Comments