കോട്ടയം: കോട്ടയം നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ച് ബിജെപി. നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായ നിലപാടായിരിക്കും ബിജെപി സ്വീകരിക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയോ, യുഡിഎഫിനെയോ ബിജെപി പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് എല്‍.ഡി.എഫ്.
ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്.
അതേസമയം വരാനിരിക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന നിലപാടിലാണ് ബി.ജെ.പി. അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങളാണ് അനുകൂലിച്ചിരുന്നത്. അവിശ്വാസ പ്രമേയത്തില്‍ ഒരു സിപിഎം സ്വതന്ത്ര്യന്റെ വോട്ട് അസാധുവായി. പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നു.
Post Your Comments