ThiruvananthapuramLatest NewsKeralaNattuvarthaNews

ആറ്റിങ്ങലില്‍ അടുക്കള സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ തീപിടുത്തം

വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അടുക്കള സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ തീപിടുത്തം. കച്ചേരി ജംഗ്ഷനിലെ മധുര അലൂമിനിയം എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍.

ആദ്യം കടയുടെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്കും സമീപത്തെ മൂന്ന് കടകളിലേക്കും തീ വ്യാപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button