WayanadLatest NewsKeralaNattuvarthaNews

ബിജെപി പുനഃസംഘടന: വയനാട്ടില്‍ കൂട്ട രാജി, കെ.ബി മദന്‍ ലാല്‍ ഉള്‍പ്പെടെ 13പേര്‍ രാജിവച്ചു

മദന്‍ ലാലിനെ കൂടാതെ 13പേരാണ് രാജിവച്ചത്

വയനാട്: ബിജെപി പുനഃസംഘടനയില്‍ പ്രതിഷേധിച്ച് വയനാട് ബിജെപിയില്‍ കൂട്ടരാജി. ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി അധ്യക്ഷന്‍ കെ.ബി. മദന്‍ ലാല്‍ രാജിവച്ചു. പുതിയ ജില്ല അധ്യക്ഷനെ തിരഞ്ഞെടുത്തതിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് മദന്‍ ലാലിനെ കൂടാതെ 13പേരാണ് രാജിവച്ചത്. ബിജെപി വയനാട് ജില്ല കമ്മിറ്റി ഓഫീസ് ഉദ്ഘാടന ദിവസം തന്നെയായിരുന്നു രാജി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ക്ക് ഏകപക്ഷീയമായ തീരുമാനത്തിലൂടെ പരിഗണന ലഭിച്ചതിലാണ് പ്രതിഷേധം. തിരഞ്ഞെടുപ്പു കോഴ വിവാദത്തില്‍ നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയവരാണ് രാജിവച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജി വയനാട് കേന്ദ്രീകരിച്ച് ഉണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button