ErnakulamNattuvarthaLatest NewsKeralaNews

മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവർക്ക് ഭീഷണി: സംരക്ഷണം വേണമെന്ന് പരാതിക്കാർ

ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാർ ഡിജപിയെ സമീപിച്ചു

കൊച്ചി: പുരാവസ്തുവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവർക്ക് ഭീഷണി. ഇതേതുടർന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാർ ഡിജപിയെ സമീപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലും ഇവർ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസന്റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് നീട്ടിയത്. കേസിൽ മോൻസന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി. നാവെള്ളിയാഴ്ചയാണ് വിധി.

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത: സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി

പാലാ സ്വദേശിയില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ വിശദമായി ചോദ്യം ചെയ്യലിനാണ് മോൻസനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. വയനാട്ടിലെ ബീനാച്ചി എസ്‌റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞാണ് മോൻസൻ പണം തട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button