KottayamLatest NewsKeralaNattuvarthaNews

യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു: കാലങ്ങളായുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്

കൊലപാതകശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മനേഷ് തമ്പാൻ

കോട്ടയം: യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു. പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാൻ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കോട്ടയം കങ്ങഴ ഇടയപ്പാറ കവലയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് ഒരാളുടെ കാൽപ്പാദം കണ്ടെത്തിയത്. വിവരമറിഞ്ഞ കറുകച്ചാൽ പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടയപ്പാറ നിന്നും ഒരു കിലോമീറ്റർ അകലെ റബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗുണ്ടാസംഘങ്ങൾ തമ്മിൽ കാലങ്ങളായുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

കൊലപാതകശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മനേഷ് തമ്പാൻ. ഫെബ്രുവരിയിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ കഴിയുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവർ മണിമല പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button