ലഖ്നൗ: കോണ്‍ഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും ലഖിംപുരിലെത്തി. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ലവ്പ്രീത് സിങ്ങിന്റെ വീട് സന്ദര്‍ശിച്ചു. ലഖിംപുര്‍ സംഘര്‍ഷത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ കേസ് പരിഗണിക്കും. അതേസമയം, ലഖിംപുരിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.
ലഖ്നൗ വിമാനത്തില്‍ എത്തിയ രാഹുലിനോട് പൊലീസ് വാഹനത്തില്‍ ലഖിംപുരിലേക്ക് പോകാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കി. വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച രാഹുലിനെ പിന്നീട് സ്വകാര്യവാഹനത്തില്‍ പോകാന്‍ അനുവദിച്ചു.
കര്‍ഷകരെ ആക്രമിക്കുന്നതും കുറ്റക്കാരെ സംരക്ഷിക്കുന്നതും ബിജെപി സര്‍ക്കാരുകള്‍ തുടരുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പഞ്ചാബ് മുഖ്യമന്ത്രിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.
Post Your Comments