
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദത്തിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടുകളും നയതന്ത്ര വിഷയങ്ങളില്‍ കാണിച്ച വൈദഗ്ധ്യവും എടുത്തു പറയേണ്ടതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഭരണ നിര്‍വഹണ രംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ടാണ് ജെപി നദ്ദ നരേന്ദ്രമോദിയെ പ്രശംസിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മികച്ച ഭരണം, ഉറച്ച തീരുമാനങ്ങള്‍, ക്ഷമ എന്നീ ഗുണങ്ങള്‍ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ സഹായമായെന്നും നദ്ദ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, മുത്തലാഖിനെതിരായ നിയമം, അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം, സിഎഎ, ജിഎസ്ടി, ഒബിസി സംവരണം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം തുടങ്ങി പരിഹാരം കണ്ടെത്താന്‍ കഴിയാതിരുന്ന വിഷയങ്ങളില്‍ അദ്ദേഹം കൃത്യമായ തീരുമാനം എടുത്തെന്നും നദ്ദ വ്യക്തമാക്കി. ഗുജറാത്ത് നിന്നും തുടങ്ങി പ്രധാനമന്ത്രി പദം വരെ എത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ യാത്ര പ്രചോദനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജന്‍ധന്‍, ഉജ്ജ്വല, ഉജാല, കിസാന്‍ സമ്മാന്‍ നിധി, സൗഭാഗ്യ, പിഎം ആവാസ്, സ്വച്ഛ് ഭാരത് അഭിയാന്‍, വോക്കല്‍ ഫോര്‍ ലോക്കല്‍ ഗരീബ് കല്ല്യാണ്‍ തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രധാനമന്ത്രിയുടെ കീഴില്‍ കേന്ദ്രം നടപ്പിലാക്കി. കര്‍ഷകരുടെ ഉന്നമനത്തിനായി പിഎം സമ്മാന്‍ നിധി ആരംഭിച്ചു. തൊഴിലവസരങ്ങള്‍ കൂട്ടുന്നതിനായി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ആന്റ് സ്‌കില്‍ ഇന്ത്യ പോലെയുള്ള പദ്ധതികളും നടപ്പിലാക്കുകയാണെന്ന് നദ്ദ പറഞ്ഞു.
Post Your Comments