ErnakulamLatest NewsKeralaNattuvarthaNews

കൊച്ചിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വീണ്ടും ലഹരിക്കച്ചവടം: യുവതികൾ ഉൾപ്പെടെ ഏഴുപേർ അടങ്ങുന്ന സംഘം പിടിയിൽ

തൃക്കാക്കര മില്ലു പടിയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഇടപാട് നടത്തുന്ന ഐടി കമ്പനി മാനേജർ ഉൾപ്പടെയുള്ള സംഘമാണു പിടിയിലായത്

കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പോലീസ് പിടിയിൽ. ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് തൃക്കാക്കര മില്ലു പടിയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഇടപാട് നടത്തുന്ന ഐടി കമ്പനി മാനേജർ ഉൾപ്പടെയുള്ള സംഘമാണു പിടിയിലായത്. ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എറണാകുളം സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികൾ ഉൾപ്പെടെ ഏഴുപേർ അടങ്ങുന്ന സംഘം പിടിയിലായത്.

ലഹരി എത്തിച്ച് വിൽപന നടത്തി വന്ന കൊല്ലം സ്വദേശികളായ ആമിനാ മനസിൽ ജിഹാദ് ബഷീർ(30), അനിലാ രവീന്ദ്രൻ(29), നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശി എർലിന്‍ ബേബി(25) എന്നിവരും ലഹരി ഉപയോഗിക്കുന്നതിനായി സംഘത്തിനൊപ്പം ചേർന്ന നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശിനി രമ്യ വിമൽ(23), മനക്കപ്പടി സ്വദേശി അർജിത്ത് ഏഞ്ചൽ(24), ഗുരുവായൂർ തൈക്കാട് സ്വദേശി അജ്മൽ യൂസഫ്(24), നോർത്ത് പറവൂർ സ്വദേശി അരുൺ ജോസഫ്(24) എന്നിവരുമാണ് പോലീസ് പിടിയിലായത്.

ഇവരിൽ നിന്നും 2.5 ഗ്രാം എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ, ഹാഷിഷ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു. പ്രതികളുടെ കൈവശം കൂടുതൽ ലഹരി മരുന്ന് ഉണ്ടായിരുന്നിരിക്കുമെന്നും അന്വേഷണ സംഘം എത്തിയതോടെ ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button