കുന്ദമംഗലം: പാഠപുസ്തകം വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് ആറു വയസുകാരന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച് അമ്മ. സംഭവത്തില്‍ അമ്മാവന്റെ പരാതിയില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പൊലീസ് കേസെടുത്തു. കുട്ടി നിലവില്‍ സി.ഡബ്ല്യു.സിയുടെ സംരക്ഷണത്തിലാണ്.
ഞായറാഴ്ച പിലാശ്ശേരിയിലായിരുന്നു സംഭവം. പാഠപുസ്തകം വായിച്ചത് ശരിയായില്ലെന്നും ഓണ്‍ലൈന്‍ ക്ലാസ് ശ്രദ്ധിച്ചില്ലെന്നും പറഞ്ഞായിരുന്നു കുട്ടിയുടെ ശരീരത്തില്‍ അമ്മ പൊള്ളലേല്‍പ്പിച്ചത്. കുട്ടിയുടെ മുട്ടിനു താഴെ അമ്മ സ്പൂണ്‍ ചൂടാക്കി വെക്കുകയായിരുന്നു. ആസനത്തില്‍ മുറിവും മുഖത്ത് അടിയേറ്റ പാടും ഉണ്ട്.
പൊള്ളലേറ്റ കുട്ടിയെ കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്‍ കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിതാവ് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് കുട്ടി മാതാവിന്റെ സംരക്ഷണത്തിലാണ്. ഇവര്‍ കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.
Post Your Comments