Latest NewsIndiaNews

ആര്യന്‍ ഖാനെതിരെ കൂടുതല്‍ കുരുക്കുകള്‍: 21,000 കോടിയുടെ മയക്കുമരുന്ന് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക്

ആര്യന്‍, അറസ്റ്റിലായ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുമായി ബന്ധമുള്ള മലയാളി ശ്രേയസ് നായരെയും എന്‍.സി.ബി അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുംബൈ: മയക്കുമരുന്നു കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെകുടുക്കാന്‍ എന്‍.ഐ.എയും. 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പിച്ചു കേന്ദ്ര സര്‍ക്കാര്‍. ഇന്നു രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഗുജറാത്ത് തീരത്ത് അദാനിക്ക് നടത്തിപ്പ് ചുമതലയുള്ള തുറമുഖത്ത് നിന്നാണ് 21000 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടിച്ചെടുത്തത്. കൊച്ചി സന്ദര്‍ശിച്ചു മടങ്ങിഘയ ഒരു ക്രൂയിസ് കപ്പലില്‍ നിന്നാണ് നാര്‍ക്കോട്ടിക് ബ്യൂറോ മയക്കമരുന്ന് പിടിച്ചെടുത്തത്.

ആര്യന്‍, അറസ്റ്റിലായ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുമായി ബന്ധമുള്ള മലയാളി ശ്രേയസ് നായരെയും എന്‍.സി.ബി അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡില്‍ മയക്കുമരുന്നുമായി ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെ ഉള്ളവര്‍ അറസ്റ്റിലായതോടെയാണ് സംഭവം വിവാദമായത്. ചെന്നൈ സ്വദേശികളായ മച്ചാവരം സുധാകറും ഭാര്യ ഗോവിന്ദരാജു ദുര്‍ഗപൂര്‍ണ വൈശാലിയുമാണ് പ്രധാന പ്രതികള്‍. ഇവരുടെ വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിങ് കമ്പനിയിക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചത്. മുഖത്തിടുന്ന പൗഡര്‍ എന്നവകാശപ്പെട്ടു ഗുജറാത്തില്‍ എത്തിച്ച കണ്ടെയ്‌നറുകളില്‍ നിന്നാണ് മയക്കുമരുന്നു ക്രൂയിസ് കപ്പലുകളിലേക്ക് എത്തിച്ചതെന്നാണ് വിവരം.

Read Also: മരുന്ന് ഒളിപ്പിച്ചത് സാനിറ്ററി പാഡിലും ലെന്‍സ് ബോക്സിലും: ആര്യന്‍ ഖാന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നത് ആദ്യമായല്ല

രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് കേസായാണ് ഇത് ആഭ്യന്തര മന്ത്രാലയം കാണുന്നത്. അതിന്റെ ഭാഗമായാണ് അന്വേഷണ ചുമതല എന്‍.ഐ.എയെ ഏല്‍പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നാല് അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഡി.ആര്‍.ഐയ്ക്കും ഇ.ഡിയ്ക്കും പിന്നാലെയാണ് എന്‍ഐഎയും ലഹരി കടത്ത് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. ആര്യന്‍ ഖാനെ കൂടാതെ, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച, നൂപുര്‍ സാരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര എന്നിവരെയാണ് ശനിയാഴ്ച നടന്ന റെയ്ഡിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. ഈമാസം രണ്ടിനാണ് ആഡംബര കപ്പലില്‍ നടന്ന റെയ്ഡില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം എട്ടു പേര്‍ കസ്റ്റഡിയിലാകുന്നത്. മൂന്നാം തീയതി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button