മനാമ: രാജ്യത്ത് ബൂസ്റ്റർ വാക്‌സിൻ ലഭിക്കുന്നതിന് അർഹതയുള്ള പൗരന്മാരും പ്രവാസികളും ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം. ബൂസ്റ്റർ വാക്‌സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്‌സൈറ്റിലൂടെയും, BeAware ആപ്പിലൂടെയും പൂർത്തിയാക്കണം.
കോവിഡിൽ നിന്നും രോഗമുക്തി നേടിയവരും, ഒരു ഡോസ് ഫൈസർ വാക്‌സിനെടുത്തവരുമായ വിഭാഗങ്ങളിൽപ്പെടുന്നവർക്കുള്ള രണ്ടാം ഡോസ് കുത്തിവെപ്പ് നിലവിൽ ലഭ്യമാണ്. ഇവർക്ക് ആദ്യ ഡോസ് സ്വീകരിച്ച വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രണ്ടാം ഡോസ് എടുക്കാം. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments