മുംബൈ: ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് ജാമ്യമില്ല. വിശദമായി ചോദ്യം ചെയ്യാനുണ്ടെന്ന എന്‍സിബിയുടെ വാദം അംഗീകരിച്ച കോടതി ആര്യന് ഖാനെ വീണ്ടും എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ലഹരി മരുന്നു പിടിച്ചെടുക്കാതെ കസ്റ്റഡിയില്‍ വയ്ക്കുന്നത് എന്തിനാണെന്ന് ആര്യന്റെ അഭിഭാഷകന് ചോദിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
ലഹരിക്കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി ബാന്ദ്രയില്‍നിന്ന് അറസ്റ്റ് ചെയ്ത വിദേശ പൗരനിൽ നിന്നും വിതരണത്തിന് എത്തിച്ച ലഹരിമരുന്ന് എന്‍സിബി പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് ആര്യനും സുഹൃത്തുക്കളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന് എന്‍സിബി പരിശോധിക്കുന്നുണ്ട്.
ഒക്ടോബര്‍ മൂന്നിന് മുംബൈയില്‍നിന്ന് ഗോവയിലേക്ക് പുറപ്പെട്ട കോര്‍ഡിലിയ എന്ന കപ്പലിൽ നടന്ന ലഹരിവേട്ടയിൽ ആര്യന് ഖാന് അടക്കം എട്ടുപേരെയാണ് നര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ അറസ്റ്റു ചെയ്തത്.
Post Your Comments