Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ വേദി സന്ദർശിച്ച് നടി ഐശ്വര്യാ റായ്

ദുബായ്: നടി ഐശ്വര്യാ റായ് ദുബായ് എക്‌സ്‌പോ വേദിയിലെത്തി. തെരുവിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ സംഘടിപ്പിച്ച പരിപാടിയിലാണ് ഐശ്വര്യ റായ് പങ്കെടുത്തത്. എക്സ്പോ നഗരിയിലെ ആംഫി തിയേറ്ററിലാണ് പരിപാടി നടന്നത്. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള താരങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Read Also: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത: സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി

അമേരിക്കൻ നടി അജ നവോമി കിങ്, അറബ് താരം മോന സാകി, സൗദി അറേബ്യൻ താരം അസീൽ ഒമ്‌റാൻ എന്നിവർ ഐശ്വര്യയ്ക്കൊപ്പം തെരുവിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ നിലകൊള്ളുക എന്ന സംഭാഷണ സെഷനിൽ പങ്കെടുത്തു. ഫ്രഞ്ച് കോസ്മെറ്റിക്സ് കമ്പനിയായ ഹോളോബാക് എന്ന എൻ ജി ഒയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ലോകത്ത് 80 ശതമാനം സ്ത്രീകളും പൊതുസ്ഥലങ്ങളിൽ വെച്ച് ഒരു തവണയെങ്കിലും അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നെന്നാണ് കണക്കുകകളെന്ന് ഐശ്വര്യാ റായ് പറഞ്ഞു. കൂടെയുള്ള 86 ശതമാനം ആളുകൾക്കും എന്തു ചെയ്യണമെന്ന് അറിയില്ല. അത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യണമെന്നറിയാതെ കണ്ടുനിൽക്കുന്ന പ്രവണതയുള്ള ലോകത്ത് നമ്മുടെ പെൺകുട്ടികൾ വളരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഐശ്വര്യ റായ് വ്യക്തമാക്കി. ഒരിക്കലും സ്വീകാര്യമല്ലാത്ത ഈ പ്രവണത തുടരുന്ന സമൂഹത്തിൽ മൗനം പാലിക്കരുതെന്നും താരം അഭ്യർത്ഥിച്ചു.

Read Also: അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറു ദിവസത്തെ പ്രത്യേക അവധി: പ്രഖ്യാപനവുമായി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button