ThiruvananthapuramKeralaLatest NewsNewsCrime

നിയമസഭ കയ്യാങ്കളി: മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വിധി പറയുന്നതു മാറ്റി

 

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വിധി പറയുന്നതു കോടതി മാറ്റി വെച്ചു. ഈ മാസം പതിമൂന്നാം തീയതിയിലേക്കാണ് മാറ്റിയത്.

സഭയിൽ പ്രതിഷേധ പ്രകടനം മാത്രമാണു നടത്തിയതെന്നാണു പ്രതികൾ വിടുതൽ ഹർജിയിൽ നടത്തിയിരുന്ന പ്രധാന വാദം. എന്നാൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ ഉപകരണങ്ങൾ നശിപ്പിക്കാൻ ഒരു എംഎൽഎക്കും അധികാരമില്ലെന്നു സർക്കാർ അഭിഭാഷകൻ വാദിച്ചു.

മന്ത്രി വി.ശിവൻകുട്ടി,മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇന്ന് കോടതി അവധിയായതിനാലാണ് വിധി പ്രസ്‌താവന മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button