അബുദാബി: ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയിൽ എത്തിയ ഖത്തറിന്റെ വിദേശകാര്യമന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനിയെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
അൽ ബഹർ കൊട്ടാരത്തിൽ വെച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ച് നേതാക്കൾ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും സംസാരിച്ചു.
Read Also: സൗദിയിൽ മലയാളി യുവാവിനെ കാണാതായ സംഭവം: താജുദ്ദീൻ അഹമ്മദ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചു
Post Your Comments