KozhikodeKeralaNattuvarthaLatest NewsNews

മദ്യലഹരിയില്‍ ബൈക്കോടിച്ചത് തടഞ്ഞ പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച്‌ യുവാവ്

സ്വയം കഴുത്ത് മുറിച്ച്‌ പരിക്കേല്‍പ്പിച്ച ഇയാളെ ട്രാഫിക് പൊലീസ് ആശുപത്രിയില്‍ എത്തിച്ചു

കോഴിക്കോട്: മദ്യലഹരിയില്‍ ബൈക്കോടിച്ച യുവാവിനെ പൊലീസ് തടഞ്ഞപ്പോൾ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച്‌ യുവാവിന്റെ പരാക്രമം. താമരശ്ശേരി ചുങ്കം ജംഗ്ഷന് സമീപം ഇന്നലെയായിരുന്നു സംഭവം. പുതുപ്പാടി നെരൂക്കും ചാലില്‍ പുത്തലത്ത് താമസക്കാരനായ അബ്‍ദുള്‍ സലാമാണ് പൊലീസിന് മുന്നിൽ ആത്മഹത്യശ്രമം നടത്തിയത്. സ്വയം കഴുത്ത് മുറിച്ച്‌ പരിക്കേല്‍പ്പിച്ച ഇയാളെ ട്രാഫിക് പൊലീസ് ആശുപത്രിയില്‍ എത്തിച്ചു.

read also: യോനീ ഭാഗത്തെ രോമം നീക്കം ചെയ്യുന്നത് സ്ത്രീകൾക്ക് ഗുണകരമോ?: അറിയാം ഇക്കാര്യങ്ങൾ

മദ്യലഹരിയില്‍ അപകടകരമായ വിധത്തില്‍ യുവാവ് ബൈക്കോടിച്ച്‌ വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചുങ്കം ജംഗ്ഷന് സമീപം ഇയാളെ തടയുകയായിരുന്നു. മദ്യപിച്ച്‌ വാഹനം ഓടിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു ഇയാൾ. ഈ നിലയില്‍ ബൈക്കോടിച്ച്‌ പോകാന്‍ ആകില്ലെന്നും ബന്ധുക്കളെ ആരെയെങ്കിലും വിളിച്ചു വരുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടപ്പോൾ തൊട്ടടുത്ത കടയിയിലേക്ക് പോയി ബ്ലേഡുമായി തിരിച്ച്‌ വന്ന് യുവാവ് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button