![](/wp-content/uploads/2021/10/teenage-1.jpg)
തൃശൂർ: കേന്ദ്ര സർക്കാരിന്റെ മുഴുവൻ ഫണ്ട് ഉപയോഗിച്ച് ഗുരുവായൂരിൽ വരുന്ന ഭക്ത ജനങ്ങൾക്കായി പണി കഴിപ്പിച്ച സൗജന്യ കാർപാർക്കിങിന് ഫീസ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി. കേന്ദ്രസർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാർക്കിങ്ങിന് പിണറായി സർക്കാരും ദേവസ്വവും പാർക്കിങ് ഫീ ഈടാക്കുന്നതിൽ വലിയ പ്രതിഷേധവുമായി ബിജെപി നേതാവായ അഡ്വക്കറ്റ് ഗോപാലകൃഷ്ണൻ രംഗത്തെത്തി.
ഒരു രൂപ പോലും ഇതിന്റെ നിർമ്മാണത്തിനായി ചിലവാക്കിയിട്ടില്ലാത്ത ദേവസ്വം ബോർഡും സർക്കാരും പാർക്കിങ്ങിനായി 30 രൂപ വീതം ചാർജ് ഈടാക്കുന്നത് ഭക്തരോടുള്ള കനത്ത ദ്രോഹമാണെന്നും അദ്ദേഹം തന്റെ വിഡിയോയിൽ പറയുന്നു.
വീഡിയോ കാണാം:
Post Your Comments