ലാഹോര്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയതോടെ പുതിയ നീക്കം നടത്തിയിരിക്കുകയാണ് പാകിസ്ഥാന്‍. താലിബാന്‍ സര്‍ക്കാരില്‍ തങ്ങളുടെ പിടിപാട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താലിബാനുമായി നല്ല ബന്ധമുളള ഐഎസ്ഐ തലവന്‍ ജനറല്‍ ഫായീസ് ഹമീദിനെ പെഷവാര്‍ കോര്‍പ്സ് കമാന്ററായി മാറ്റി നിയമിച്ചു. ലെഫ്.ജനറല്‍ നദീം അഹ്മെദ് അഞ്ജുമാണ് പുതിയ ഐഎസ്ഐ തലവന്‍.
Read Also : 13 കാരനെ ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: സംഭവത്തില്‍ ദുരൂഹത
ഇമ്രാന്‍ഖാന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നദീമിന് വിരമിച്ച ശേഷവും ഇമ്രാന്‍ കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്. ബലൂചിസ്ഥാനിലെ പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായി ജോലി നോക്കിയിട്ടുളളയാളാണ് നദീം അഹ്മെദ് എന്നാണ് റിപ്പോര്‍ട്ട്.
ഐഎസ്ഐയില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവിയായിരുന്ന ഫായീസ് ഹമീദിനെ 2019 ജൂണിലാണ് ഇമ്രാന്‍ ഖാന്‍ തലവനാക്കിയത്. അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിലെത്തുന്നതിന് നിര്‍ണായക ചരടുവലികള്‍ നടത്തിയ ഫായീസ് ഇതോടെ കൂടുതല്‍ പ്രാധാന്യമുളള പദവിയിലേക്കാണ് ഇപ്പോള്‍ മാറിയത്.
Post Your Comments