ചെന്നൈ : പരിപാടികളില്‍ തന്റെ ചിത്രവും പേരും അടങ്ങുന്ന ബാനറുകള്‍ സ്ഥാപിച്ചാൽ പങ്കെടുക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. തീരുമാനം മദ്രാസ് ഹൈക്കോടതിയെയും മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റില്‍ മന്ത്രി കെ പൊന്മുടി പങ്കെടുത്ത ഒരു വിവാഹത്തിന് ഡിഎംകെ കൊടിമരം സ്ഥാപിക്കുമ്പോള്‍ 13 വയസ്സുള്ള കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തോടെയാണ് സ്റ്റാലിന് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഫ്ലക്സ് ബോർഡുകളും കൊടിമരങ്ങളും സ്ഥാപിക്കുമ്പോള്‍ ഉണ്ടായിട്ടുള്ള അപകടങ്ങളെ തുടര്‍ന്ന്, രാഷ്ട്രീയ പരിപാടികളില്‍ നിന്നു ബാനറും ഫ്ലെക്സും ഒഴിവാക്കണമെന്നും സ്റ്റാലിന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.
Read Also : മമതയെ പുകഴ്ത്തിയ ത്രിപുര എം.എല്‍.എ പാർട്ടി വിട്ടു, തല മുണ്ഡനം ചെയ്ത് നാടകം
അതേസമയം, ബാനറുകളും ഹോർഡിങ്ങുകളും പൂർണമായും നിരോധിക്കണമെന്നും അവ സ്ഥാപിക്കുന്നത് പൂർണമായും തടയാൻ നിയമങ്ങൾ രൂപീകരിക്കണമെന്നും മദ്രാസ് ഹൈക്കോടതിയും നിർദേശം നൽകി.
Post Your Comments