വിദ്യാർത്ഥികൾക്ക് ലൈംഗികവിദ്യാഭ്യാസം വേണമെന്ന് പറഞ്ഞ വനിത കമ്മീഷൻ അധ്യക്ഷ സതീദേവിയുടെ അഭിപ്രായത്തിനു അശ്ലീലമായ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ലെന്ന് ഡോ. ഷിംന അസീസ് . സാക്ഷരകേരളം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയവ എന്തെങ്കിലും തരത്തില്‍ വല്ല അഭിമാനവും തരുന്നുണ്ടേല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ വിദ്യാർത്ഥികൾക്ക് ലൈംഗികവിദ്യാഭ്യാസം വേണമെന്ന് പറഞ്ഞ വാര്‍ത്തയുടെ ലിങ്കിനു ചോട്ടില്‍ ഒന്ന് പോയി കമന്റുകളൊക്കെ വായിച്ച് വന്നാല്‍ മതിയെന്നും തൊലിയുരിഞ്ഞു പോകുമെന്നും ഡോ. ഷിംന കുറിക്കുന്നു.
read also: രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ഫെയ്സ്ബുക്ക് കുറിപ്പ്
സാക്ഷരകേരളം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയവ എന്തെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് വല്ല അഭിമാനവും തരുന്നുണ്ടേല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ വിദ്യാർത്ഥികൾക്ക് ലൈംഗികവിദ്യാഭ്യാസം വേണമെന്ന് പറഞ്ഞ വാര്‍ത്തയുടെ ലിങ്കിനു ചോട്ടില്‍ ഒന്ന് പോയി കമന്റുകളൊക്കെ വായിച്ച് വന്നാല്‍ മതി, തൊലി ഉരിഞ്ഞു തിരിച്ചു പോരാം.
ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല. ഇത് ഒരു വ്യക്തിയുടെ ലൈംഗികതയുടെ ശാരീരികം, ജീവശാസ്ത്രപരം, വൈകാരികം, സാമൂഹികം എന്നിങ്ങനെ പല വശങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്.
ചുറ്റുമുള്ളവരെ പരിഹസിക്കുന്നതും സ്വയം വലിയവരാണെന്നു തോന്നുന്നതുമൊക്കെ അടങ്ങുന്ന ഒരു കൂട്ടം സൂക്കേടുകള്‍ക്കുള്ള ഏറ്റവും നല്ല ചികിത്സയാണ് അത്. പ്രണയം നിരസിക്കപ്പെട്ടാല്‍ കത്തി എടുത്തു കുത്തുന്നതും പെട്രോള്‍ ഒഴിക്കുന്നതും തെറ്റാണ് എന്ന് പറയുന്നതും ഇതിന്റെ ഭാഗം തന്നെയാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട അടിസ്ഥാന മൂല്യങ്ങൾ മുതൽ വിവിധ ബന്ധങ്ങളിൽ പാലിക്കേണ്ട സഹിഷ്ണുതയും ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളുമൊക്കെ അടങ്ങിയതാണിത്.
മനുഷ്യന്റെ ശരീരഭാഗങ്ങള്‍, അതില്‍ തന്നെ ലൈംഗികഭാഗങ്ങളുടെ പ്രാധാന്യം, സുരക്ഷിതമായ ലൈംഗികതയും, ലൈംഗികരോഗങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ അവയോടു എങ്ങനെ പ്രതികരിക്കണം എന്ന് തുടങ്ങിയുള്ള നൂറുകാര്യങ്ങൾ വേറെയും.
മാറി ചിന്തിക്കൂ മനുഷ്യമ്മാരെ… മാറ്റങ്ങള്‍ക്ക് വിധേയരാകൂ…
Post Your Comments