MalappuramLatest NewsKeralaNewsCrime

സ്ത്രീധന പീഡനം: മൂസക്കുട്ടിയുടെ ആത്മഹത്യക്ക് കാരണക്കാരനായ മരുമകൻ അറസ്റ്റിൽ

മലപ്പുറം: മമ്പാട് ഗൃഹനാഥനായ മൂസക്കുട്ടി എന്നയാള്‍ ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. സ്ത്രീധന പീഡനത്തിൽ മനംനൊന്താണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഊർങ്ങാട്ടിരി തഞ്ചേരി കുറ്റിക്കാടൻ അബ്ദുൾ ഹമീദ്(30) ആണ് അറസ്റ്റിലായത്. അരീക്കോട് കുനിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Also Read: സ്റ്റേഷനിൽ പരാതി നൽകാനെത്തി: പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് രാജീവിന് അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനം !

നല്‍കിയ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് മൂസക്കുട്ടിയുടെ മകളെ അബ്ദുല്‍ ഹമീദ് നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് മൂസക്കുട്ടി കഴിഞ്ഞ മാസമാണ് ജീവനൊടുക്കിയത്. തന്റെ പിതാവിന്റെ മരണത്തിന് കാരണം ഭര്‍ത്താവാണെന്ന് ചൂണ്ടിക്കാട്ടി മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസിൽ അബ്ദുൾ ഹമീദിന്റെ മാതാപിതാക്കളും പ്രതികളാണ്.

മകൾ ഹിബയെ ഹമീദ് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നത് സഹിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ചിത്രീകരിച്ചശേഷമാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. സെപ്തംബർ 23 നായിരുന്നു സംഭവം. വീടിനു സമീപത്തെ റമ്പർ തോട്ടത്തിലാണ് മൂസക്കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button