KeralaLatest NewsNews

കസ്റ്റഡിയിലിരിക്കെ വായിക്കാൻ സയൻസ് പുസ്തകങ്ങൾ ആവശ്യപ്പെട്ട് ആര്യൻ ഖാൻ

ആര്യന്‍ ഖാന്റെ ലെന്‍സ് കെയിസിലും കപ്പലിലെ മെഡിസിന്‍ ബോക്‌സില്‍ നിന്നും കപ്പലിലുണ്ടായിരുന്ന സാനിറ്ററി പാഡുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍.

മുംബൈ: എൻസിബി കസ്റ്റഡിയിലുള്ള ആര്യൻ ഖാൻ വായിക്കാൻ വേണ്ടി പുസ്തകങ്ങൾ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. സയൻസ് പുസ്തകങ്ങളാണ് ആര്യൻ ആവശ്യപ്പെട്ടത്. ഈ പുസ്തകങ്ങൾ എൻസിബി നൽകുകയും ചെയ്തു. അന്വേഷണത്തോട് ആര്യൻ പൂർണമായും സഹകരിക്കുണ്ടെന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്. എൻസിബി ആസ്ഥാനത്തിനു സമീപമുള്ള നാഷണൽ ഹിന്ദു റെസ്റ്റോറന്റിൽ വെച്ചാണ് ആര്യനും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾക്കും ഭക്ഷണം നൽകുന്നത്. ഇവരുടെയല്ലാവരുടെയും മൊബൈൽ ഫോണുകൾ ​ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതിനിടെ സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ കൂടി ചൊവ്വാഴ്ച എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരാണ് അറസ്റ്റിലായ നാലുപേർ. കഴിഞ്ഞ ദിവസം മുംബൈയിലെ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുള്‍പ്പെടെ 9 പേര്‍ അറസ്റ്റിലായത്. ആര്യന്‍ ഖാന്റെ ലെന്‍സ് കെയിസിലും കപ്പലിലെ മെഡിസിന്‍ ബോക്‌സില്‍ നിന്നും കപ്പലിലുണ്ടായിരുന്ന സാനിറ്ററി പാഡുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍.

Read Also: മരുന്ന് ഒളിപ്പിച്ചത് സാനിറ്ററി പാഡിലും ലെന്‍സ് ബോക്സിലും: ആര്യന്‍ ഖാന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നത് ആദ്യമായല്ല

എംഡിഎംഎ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി മരുന്നുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. കപ്പലില്‍ റേവ് പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തിലാണ് കപ്പലില്‍ കയറിയത്. കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയതോടെയാണ് പാര്‍ട്ടി ആരംഭിച്ചതും പിന്നാലെ റെയ്ഡ് നടന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button