മുംബൈ: നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ നിറുത്താതെ പൊട്ടിക്കരഞ്ഞ് ഷാരൂഖാന്റെ മകൻ ആര്യന്‍ഖാന്‍. കഴിഞ്ഞ നാലുവര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും യു.കെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴും ലഹരി ഉപയോഗിച്ചിരുന്നതായി ആര്യന്‍ എന്‍.സി.ബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
പിതാവ് ഷാരൂഖ് ഖാനുമായി ലാന്‍ഡ് ഫോണില്‍ രണ്ട് മിനിട്ട് ആര്യന്‍ സംസാരിച്ചു. ആര്യന്റെ ലെന്‍സ് കെയ്‌സില്‍ നിന്നടക്കം ലഹരിമരുന്ന് കണ്ടെടുത്തതായി എന്‍.സി.ബി സ്ഥിരീകരിച്ചിരുന്നു. യുവതികളുടെ സാനിട്ടറി പാഡുകള്‍ക്കിടയില്‍ നിന്നും മരുന്ന് പെട്ടികളില്‍ നിന്നുമായി ചരസ്, എം.ഡി.എം.എ, കൊക്കെയ്ന്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു.
അതേസമയം, ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ച് ആര്യനും അര്‍ബാസും കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗോവ കേന്ദ്രീകരിച്ചുള്ള ഒരാളാണ് തനിക്ക് ലഹരിമരുന്ന് നല്‍കിയതെന്നായിരുന്നു അര്‍ബാസ് മര്‍ച്ചന്റ് നല്‍കിയ മൊഴി.
Post Your Comments