KollamNattuvarthaLatest NewsKeralaNews

വീട്ടുകാർ വഴക്കു പറഞ്ഞതിന് പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: വിവരമറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് സന്ധ്യയുടെ മരണം സംഭവിക്കുകയായിരുന്നു

കൊല്ലം: കരുനാഗപ്പള്ളിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ വിവരമറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം തേനേരിൽ വീട്ടിൽ പതിനഞ്ചുകാരനായ അദിത്യൻ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞതിന് പിന്നാലെ അമ്മ സന്ധ്യ(38) കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് സന്ധ്യയുടെ മരണം സംഭവിക്കുകയായിരുന്നു. ക്യാൻസർ രോഗിയായ മധുവാണ് സന്ധ്യയുടെ ഭർത്താവ്.

കഴിഞ്ഞ ദിവസമാണ് അദിത്യൻ വീട്ടിന് പിന്നിലെ മരത്തിൽ തൂങ്ങി മരിച്ചത്. അമിതമായി മൊബൈലിൽ ഗെയിം കളിച്ചതിന് വീട്ടുകാർ വഴക്കു പറഞ്ഞതിന് പിന്നാലെയാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദിത്യൻ മരിച്ച വർത്തയറിഞ്ഞതിന് പിന്നാലെ കുഴഞ്ഞു വീണ അമ്മ സന്ധ്യയെ ഉടൻ തന്നെ ആശുപതിയിൽ എത്തിച്ചെങ്കിലും ഇന്ന് മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button