
നാദാപുരം: തെരുവുനായയുടെ കടിയിൽ നിന്നും രക്ഷപ്പെടാൻ ഓടിയ യുവാവ് കാർ ഇടിച്ചുമരിച്ചു. എടച്ചേരി സ്വദേശി നിഹാൽ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതിനിടയിലാണ് നിഹാലിനു നേരെ പട്ടി കുരച്ചു ചാടിയത്. നായ പിന്തുടർന്നപ്പോൾ കടിയേൽക്കാതിരിക്കാൻ നടപ്പാതയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയോടിയതായിരുന്നു യുവാവ്. ഓടുന്നതിനിടെ അമിതവേഗത്തിൽ പുറമേരി ഭാഗത്തു നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.
കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നിഹാൽ ഇന്നലെ രാവിലെയാണു മരിച്ചത്. എടച്ചേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി തലായിയിലെ വലിയ പറമ്പത്ത് വി.പി.അബ്ദുൽ മജീദിന്റെയും സമീറയുടെയും മകനാണ് മുഹമ്മദ് നിഹാൽ. മുസ്‌ലിം യൂത്ത് ലീഗ് തലായി ശാഖാ വൈസ് പ്രസിഡന്റാണ്.
Post Your Comments