എറണാകുളം: കാക്കനാട് എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മയക്കുമരുന്ന് സംഘത്തിന്റെ കാലത്ത് അധ്യാപികയായി അറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് സുസ്മിത ഫിലിപ്പാണ്.
Also Read: തെരുവുനായ കടിക്കാനായി പിന്നാലെ പാഞ്ഞു: പേടിച്ചോടിയ യുവാവ് കാറിടിച്ച് മരിച്ചു
ഒരു കിലോയിലധികം എംഡിഎംഎയുമായിയാണ് പ്രതി അറസ്റ്റിലായത്. പ്രതികൾക്ക് വലിയ തോതിൽ സുസ്മിത സാമ്പത്തിക സഹായം ചെയ്തിരുന്നതായി എക്സൈസ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടിൽ സുസ്മിത സജീവമായിരുന്നെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മയക്കുമരുന്ന് പാർട്ടികളുടെ സംഘാടകയാണെന്ന് വ്യക്തമായതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലഹരി മരുന്ന് സംഘം കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി കാറിൽ നായ്ക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഈ നായ്ക്കളുടെ സംരക്ഷക എന്ന് തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെട്ട പ്രതിക്കെതിരെ പിന്നീടാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായും സംഘത്തില്‍ കൂടുതൽ പേർ ഇനിയും ഉൾപ്പെട്ടിട്ടുണ്ടന്നും എക്സൈസ് പറഞ്ഞു. സുസ്മിതയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
Post Your Comments