ന്യൂഡൽഹി : രാജ്യത്ത് ആരോഗ്യസൗകര്യങ്ങൾ കൂടുതൽ വികസിപ്പിച്ച് കേന്ദ്രസർക്കാർ. ഭൂപ്രകൃതി കൊണ്ട് വേറിട്ട് നിൽക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ ആശുപത്രികളിലും അനുബന്ധ സൗകര്യങ്ങളിലും വലിയ കുതിപ്പാണ് സംഭവിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഋഷികേശിൽ സർക്കാർ പണികഴിപ്പിച്ച ഓക്‌സിജൻ പ്ലാന്റ്.
ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസറ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പൂർത്തിയായ ഓക്‌സിജൻ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒകോബർ ഏഴിന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദർശന വേളയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
Read Also : ദിവസവും ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും ശുഭ സൂചനയാണ് ഈ സന്ദർശനമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനത്ത് അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിച്ചതെന്നും, പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോട് പ്രത്യേക അടുപ്പമുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments