തിരുവനന്തപുരം: കേരളത്തിലെ വ്യവസായ അന്തരീക്ഷം മികച്ചതാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പിവി ശ്രീനിജന്‍ എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ വിശദീകരണം. വ്യവസായ മേഖയില്‍ ഇന്ത്യയില്‍ മികച്ച നിക്ഷേപാന്തരീക്ഷത്തില്‍ രണ്ടാം സ്ഥാനത്താണ് കേരളമെന്നും പി രാജീവ് ചൂണ്ടികാട്ടി. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ നാടിനെതിരായ വികാരം ഉണര്‍ത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വ്യവസായ അന്തരീക്ഷം മോശമാണെന്ന തരത്തില്‍ ചില ദൃശ്യമാധ്യമങ്ങളുടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും സഹായത്തോടെ വ്യാജ പ്രചാരണം നടത്തുന്ന ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ നീക്കത്തെ മറികടക്കാന്‍ വ്യവസായ വകുപ്പ് എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നായിരുന്നു ശ്രീനിജന്‍ എംഎല്‍എയുടെ ചോദ്യം. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന കിറ്റെക്‌സിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കമ്പനിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു എംഎല്‍എയുടെ ചോദ്യം ഉന്നയിച്ചത്.
തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചില സംഭവങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പി രാജിവിന്റെ മറുപടി. പി രാജിവിന്റെ മറുപടി- ‘കേരളത്തിലെ വ്യവസായ അന്തരീക്ഷ പൊതുവേ നല്ലരീതിയിലാണ് പോകുന്നത്. ലോകബാങ്കിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മികച്ച നിക്ഷേപാന്തരീക്ഷത്തില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ നാടിനെതിരായ വികാരം ഉണര്‍ത്താന്‍ ചില ശക്തികള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ഒരു നിയമ സംവിധാനമുണ്ട്’-പി രാജീവ് പറഞ്ഞു.
Post Your Comments