Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: സ്മാർട്ട് സൈക്കിളിൽ സവാരി നടത്തി കാഴ്ച്ചകൾ കാണാം

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിൽ സ്മാർട്ട് സൈക്കിളിൽ സവാരി നടത്തി കാഴ്ച്ചകൾ കാണാം. സ്മാർട് സൈക്കിളിൽ സുഖസവാരി നടത്താനുള്ള സൗകര്യം എക്‌സ്‌പോ നഗരിയിൽ ഒരുക്കിയിട്ടുണ്ട്. 23 കേന്ദ്രങ്ങളിലുള്ള 230 സൈക്കിളുകൾ കരീം ആപ്പിലൂടെ ബുക്ക് ചെയ്യാം.

Read Also: തട്ടിപ്പുകാർക്ക് പൊലീസ് സംരക്ഷണമോ? ആനക്കൊമ്പ് കണ്ടാൽ അന്വേഷിക്കണ്ടേ ? മോൻസൻ വിഷയത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ആപ്പിൽ ലഭ്യമാകുന്ന കോഡ് ഉപയോഗിച്ച് അൺലോക്ക് ചെയ്ത് സൈക്കിൾ എടുത്ത് സവാരി നടത്താം. ജിപിഎസ് ശൃംഖല വഴി ബന്ധിപ്പിച്ച സൈക്കിളുകളാണ് എക്‌സ്‌പോ നഗരിയിൽ സവാരി നടത്താനായി നൽകുന്നത്. സൗരോർജത്തിലാണ് സൈക്കിൾ റാക്കുകളുടെ പ്രവർത്തനം. വിവിധ പവിലിയനുകളിൽ വേഗമെത്താൻ സൈക്കിളുകൾ സഹായകമാകുമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്‌പോർട്ട് സിഇഒ അഹമ്മദ് ബഹ്‌റൂസിയാൻ അറിയിച്ചു.

സന്ദർശകരെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇലക്ട്രിക് ബഗ്ഗികളും ഉപയോഗിക്കുന്നുണ്ട്. സാധനങ്ങളും ഓഫിസ് രേഖകളുമല്ലാം എത്തിക്കാൻ ഇ-വാനും സജ്ജമാക്കിയിട്ടുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ തുടർച്ചയായി 16 മണിക്കൂർ വരെ ഇ-വാനുകൾ ഓടുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: മദ്യപിച്ച് മദോന്മത്തനായി വിശ്വരൂപം പ്രദർശിപ്പിച്ച് ആളെ കടന്നുപിടിച്ചതിന് പാദാരവിന്ദം പുരസ്കാരം നൽകിട്ടുണ്ട്: ശ്രീജിത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button