Latest NewsIndiaNewsCrime

ഭീതിവിതച്ച് ഇലക്​ട്രിക്​ സ്​കൂട്ടറുകൾ നടുറോഡിൽ​ കത്തിയമരുന്നു: മൗനവ്രതത്തിൽ കമ്പനി ഉടമകൾ

ഡൽഹി: രാജ്യം ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. ഓരോദിവസവും നിരവധി കമ്പനികളാണ് ഈ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. അതിനിടയിൽ നടുറോഡിൽവച്ച്​ ഇലക്​ട്രിക്​ സ്​കൂട്ടറുകൾക്ക്​ തീപിടിക്കുന്ന വീഡി​യോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നു എന്നതും ശ്രദ്ധേയം. ആദ്യം ബാറ്ററി പുകഞ്ഞുകത്തുകയും പിന്നീട്​ വാഹനങ്ങളിൽ തീ പിടിക്കുന്നതുമാണ് വീഡിയോകളിൽ ഉള്ളത്.​

Also Read: 300 രൂപ കടം വാങ്ങിച്ചത് തിരികെ നൽകിയില്ല: 5 പേർ ചേർന്ന് യുവാവിനെ വെട്ടി കൊന്നു

വീഡിയോകളിലുള്ളത് പ്യൂവർ ഇവിയുടെ ഇ പ്ലൂട്ടോ ഫൈവ്​ ജി സ്‍കൂട്ടറാണെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു​. സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സ്ഥിതിചെയ്യുന്ന ബാറ്ററി കമ്പാർട്ട്‌മെന്‍റിൽ നിന്ന് കട്ടിയുള്ള പുക പുറത്തേക്ക് വരുന്നതാണ്​ ആദ്യം വീഡി​യോയില്‍ കാണുന്നത്. ഒരു മിനിറ്റോളം കട്ടിയുള്ള പുക വന്നതിന് തൊട്ടുപിന്നാലെ സ്​കൂട്ടറിൽ നിന്ന് തീ വരികയും വാഹനം കത്തുകയുമായിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ് പ്യൂവർ ഇവി. ഐഐടി ഹൈദരാബാദ് മുൻകയ്യെടുത്ത്​ രണ്ട് വർഷം മുമ്പാണ് ഈ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്. ബാറ്ററികളുടെ ഗുണനിലവാരമില്ലായ്‌മയാണ്​ തീപിടിത്തത്തിന്​ കാരണമെന്നാണ്​ സൂചന. വൈദ്യുത വാഹനത്തിന്റെ സുരക്ഷ പൂർണമായും ബാറ്ററികളുടെ ഗുണനിലവാരത്തെയും കൂളിങ്​ സിസ്റ്റവും ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും എത്രത്തോളം കാര്യക്ഷമമാണ് എന്നതിനേയും ആശ്രയിച്ചാണിരിക്കുന്നത്​. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന മിക്ക ലിഥിയം അയൺ ബാറ്ററി പായ്ക്കുകളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്​തവയാണ്. ഈ ബാറ്ററികളുടെ ഗുണനിലവാരവും സംശയിക്കപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button