ThiruvananthapuramKeralaLatest NewsNewsCrime

ട്രെയിനിൽ അമ്മയേയും മകളേയും മയക്കി കവർച്ച നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസിൽ ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തി കവർച്ച നടത്തിയ കേസിൽ മൂന്നു പേർ പിടിയിൽ. പശ്ചിമബംഗാൾ ബലിയാദംഗ സ്വദേശി ഷൗക്കത്ത് അലി(49), കാളഘട്ട് സ്വദേശി എം.ഡി.കയാം(49), കൊൽക്കത്ത സ്വദേശി സുബൈർ കുദാസി(47) എന്നിവരെയാണ് റെയിൽവേ പോലീസ് പിടികൂടിയത്.

കഴിഞ്ഞ 11നു രാത്രിയാണു കവർച്ച നടന്നത്. തിരുവനന്തപുരത്തെത്തിയ തീവണ്ടിയിൽ മൂന്നു സ്ത്രീകൾ ബോധരഹിതരായി കിടക്കുന്നതു കണ്ടെത്തിയതോടെയാണ് കവർച്ച പുറത്തറിഞ്ഞത്. ഉത്തർപ്രദേശിൽ സ്ഥിര താമസമാക്കിയ തിരുവല്ല കുറ്റൂർ മുണ്ടൂർ വേലിൽ വിജയലക്ഷ്മി (45), മകൾ അഞ്ജലി (23) എന്നിവരുടെ പക്കൽ നിന്നു 17 പവന്റെ സ്വർണാഭരണങ്ങളും 16,000 രൂപയും 15,000 രൂപ വീതം വിലയുള്ള 2 മൊബൈൽ ഫോണുകളും കോയമ്പത്തൂർ സ്വദേശി കൗസല്യ (23)യുടെ 14,000 രൂപ വിലയുള്ള ഫോണുമാണു നഷ്ടമായത്.

ഒരുമിച്ചു ബോഗിയിൽ യാത്ര ചെയ്യുന്നതിനിടെ സ്ത്രീകൾ അറിയാതെ അവരുടെ ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തിയ ശേഷം മോഷണം നടത്തുകയായിരുന്നെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. റെയിൽവേ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘം കൊൽക്കത്തയിൽ ക്യാംപ് ചെയ്തു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികളെ കുടുക്കാൻ കഴിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button