Latest NewsNewsIndia

ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: മികച്ച ഭൂരിപക്ഷം നേടി ബിജെപി

ഗാന്ധിനഗര്‍ : ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി. 44 സീറ്റുകളില്‍ 41 സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപി വിജയം ഉറപ്പിച്ചത്. വെറും രണ്ട് സീറ്റുകൾ മാത്രം കോണ്‍ഗ്രസ് നേടിയപ്പോൾ ആദ്യമായി ഒരു സീറ്റ് നേടി ആംആദ്മി ഗാന്ധിനഗറില്‍ ചുവടുറപ്പിച്ചു.

പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന തപ്പി ജില്ലാ പഞ്ചായത്തിലെ കരഞ്ച്വേല്‍ സീറ്റും ബിജെപി നേടി. ജിഎംസിയുടെ ആറാം വാര്‍ഡിലെ മൂന്ന് സീറ്റുകളാണ് ബിജെപി നേടിയത്. എഎപി സ്ഥാനാര്‍ത്ഥി തുഷാര്‍ പരിഖാണ് അവിടെ നാലാം സീറ്റില്‍ വിജയിച്ചത്. അഞ്ച് പട്ടികജാതി സീറ്റുകളും ബിജെപി തന്നെയാണ് സ്വന്തമാക്കിയത്. ഇത്തവണ മേയര്‍ സ്ഥാനം പട്ടികജാതി വിഭാഗത്തിനാണെന്നതും ശ്രദ്ധേയമാണ്.

Read Also  :  ലഹരിപ്പാര്‍ട്ടി സംഘത്തെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ലക്ഷ്യമിട്ടുള്ളതാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സമീര്‍ വാങ്കഡെ

പതിനൊന്ന് വാര്‍ഡുകളിലായി 44 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 162 പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ആം ആദ്മി പാര്‍ട്ടി കൂടി രംഗത്തെത്തിയതോടെ ഇത്തവണ ത്രികോണ മാത്സരമായിരുന്നു ഗാന്ധി നഗറില്‍ അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button