അഹമ്മദാബാദ്: ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചെടുത്ത് ബിജെപി. 44 സീറ്റുകളില്‍ 41 എണ്ണത്തിലും ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് രണ്ടു സീറ്റിലൊതുങ്ങി. ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടിക്ക് കിട്ടിയത് ഒരു സീറ്റ് മാത്രം. ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 11 വാര്‍ഡുകളിലെ 44 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ അധികാരത്തിലേറിയതിന് ശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് കൂടിയാണിത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ജില്ല, താലൂക്ക് പഞ്ചായത്തുകളിലായി ഉപതിരഞ്ഞെടുപ്പും നടന്നിരുന്നു. ഇതില്‍ ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഭൂരിപക്ഷം താലൂക്കുകളിലും ബിജെപി ആണ് ഭരണം പിടിച്ചെടുത്തിരിക്കുന്നത്.
Post Your Comments