Latest NewsUAEKeralaIndiaNewsInternationalGulf

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായ കൊല്ലം സ്വദേശിയെ വിവരം അറിയിക്കാനാകാതെ സംഘാടകർ

അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായ കൊല്ലം സ്വദേശിയെ വിവരം അറിയിക്കാനാകാതെ സംഘാടകർ . ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പൗരനായ നഹീൽ നിസാമുദീൻ 10 മില്യൺ ദിർഹം സമ്മാനത്തുക നേടിയിരുന്നു. എന്നാൽ വിജയിയെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്ന് സംഘാടകർ പറയുന്നു.

Read Also : ഷഹീൻ ചുഴലിക്കാറ്റ് : യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു  

സെപ്റ്റംബർ 26 ന് വാങ്ങിയ ടിക്കറ്റ് നമ്പർ 278109 നാണ് നഹീൽ നിസാമുദീന് സമ്മാനം ലഭിച്ചത്. കൊല്ലം ജില്ലയുടെ വിലാസം നൽകിയ നിസാമുദ്ദീനെ, അദ്ദേഹത്തിന്റെ രണ്ട് കോൺടാക്റ്റ് നമ്പറുകളിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇൻകമിംഗ് കോൾ സൗകര്യം ലഭ്യമല്ലെന്നും റീചാർജ് ചെയ്ത ശേഷം പുനരാരംഭിക്കുമെന്നും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഒരു ഓട്ടോമേറ്റഡ് സന്ദേശം പറയുന്നു. നിസാമുദ്ദീനെ ബന്ധപ്പെടാനുള്ള ശ്രമം തുടരുമെന്ന് സംഘാടകർ പറഞ്ഞു.

അതേസമയം, സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ ആഞ്ചലോ ഫെർണാണ്ടസ്, സെപ്റ്റംബർ 25 ന് വാങ്ങിയ ടിക്കറ്റ് നമ്പർ 000176 ന് ഒരു മില്യൺ ദിർഹം രണ്ടാം സമ്മാനം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button