YouthLatest NewsNewsMenWomenLife Style

ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍!!

പ്രായം കൂടുമ്പോള്‍ മുഖത്തിന് ചുളിവുകള്‍ വീഴുന്നത് സാധരണമാണ്. എങ്കിലും മുഖത്തിന് എന്നും ചെറുപ്പം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. ഇതിനായി വിപണികളില്‍ നിന്നും സൗന്ദര്യ വര്‍ദ്ധന വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവരും ബ്യൂട്ടി പാര്‍ലറുകളില്‍ കയറി ഇറങ്ങുന്നവരും കുറവല്ല. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുളള സാധനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് പ്രകൃതിദത്ത ഫേസ് പായ്ക്കുകള്‍ തയ്യാറാക്കാവുന്നതാണ്.

അതിലൊന്നാണ് തൈരും ചെറുപയര്‍ പൊടിയും. ഇവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് പല തരത്തിലുളള സൗന്ദര്യ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണ്. ചര്‍മ സൗന്ദര്യത്തിനും മികച്ചതാണ് തൈര്. ചര്‍മത്തില്‍ ചുളിവു വീഴുന്നതു തടയാനും മുഖത്തെ കറുത്ത കുത്തുകളും പാടുകളുമെല്ലാം ഇതിനു സാധിക്കുന്നു. ചെറുപയര്‍ പൊടി നല്ലൊരു സ്‌ക്രബറാണ്. ഇതിലെ വൈറ്റമിനുകളും പ്രോട്ടീനുമെല്ലാം ചര്‍മത്തിന് വളരെ നല്ലതാണ്.

Read Also:- ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റി-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈരും ചെറുപയര്‍ പൊടിയും ചേര്‍ന്ന പായ്ക്ക്. ഇത് ചര്‍മം അയഞ്ഞു പോകാതെ തടയുന്നു. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ കൂട്ട്. ചെറുപയര്‍ പൊടി ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button