Latest NewsSaudi ArabiaNewsInternationalGulf

നിയമ ലംഘകർക്ക് സംരക്ഷണം നൽകുന്നവർക്ക് കനത്ത ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

റിയാദ്: നിയമ ലംഘകർക്ക് സംരക്ഷണം നൽകുന്നവർക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. നിയമ ലംഘകർക്കു സംരക്ഷണം നൽകുന്നവർക്കു പരമാവധി 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒരാഴ്ചയ്ക്കിടെ 13,638 നിയമ ലംഘകരെ പിടികൂടിയ സാഹചര്യത്തിലാണ് നിയമ ലംഘകർക്ക് മുന്നറിയിപ്പ് നൽകി അധികൃതർ രംഗത്തെത്തിയത്.

Read Also: ആര്യന്‍ ഖാന് ലഹരി മരുന്ന് എത്തിച്ചത് മലയാളിയാണെന്ന് സംശയം , ശ്രേയസ് നായരെ തേടി എന്‍സിബി

ജവാസാത്തിന്റെ സഹകരണത്തോടെ സെപ്റ്റംബർ 23 മുതൽ 29 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലായത്. ഇവരിൽ 6228 പേർ സൗദിയിൽ നുഴഞ്ഞുകയറിയവരും 5749 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരുമാണ്.

1,818 പേർ തൊഴിൽ നിയമ ലംഘനങ്ങൾക്കും അറസ്റ്റിലായി. അയൽ രാജ്യങ്ങളിൽ നിന്ന് അതിർത്തി നിയമങ്ങൾ ലംഘിച്ച് സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിച്ച 270 പേരാണ് ഇക്കാലയളവിൽ സുരക്ഷാ സേനകളുടെ പിടിയിലായത്. ഇവരിൽ 35 ശതമാനം പേർ യെമനികളും 62 ശതമാനം എത്യോപ്യക്കാരുമാണ്. മൂന്ന് ശതമാനമാണ് മറ്റ് രാജ്യക്കാർ. നിയമ ലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധനയാണ് സൗദിയിൽ നടത്തുന്നത്.

Read Also: സെല്‍ഫി എടുക്കുന്നതിനിടെ വെളളച്ചാട്ടത്തില്‍ വീണു: 12 മണിക്കൂറിന് ശേഷം വാട്‌സ്ആപ്പില്‍ സന്ദേശം ആയച്ച് യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button