റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 53 കോവിഡ് കേസുകളണ് റിപ്പോർട്ട് ചെയ്തത്. 40 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.
5,47,315 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,36,370 പേർ രോഗമുക്തി നേടി. 8,727 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 175 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 42,517,152 ഡോസ് കോവിഡ് വാക്സിൻ ഡോസുകളാണ് സൗദിയിൽ ഇതുവരെ വിതരണം ചെയ്തത്.
Read Also: ക്ഷേത്രത്തിൽ സംഗീതക്കച്ചേരി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സംഭവം ഷിക്കാഗോയിൽ, മലയാളി അറസ്റ്റിൽ
Post Your Comments