
പാണ്ടിക്കാട്: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടുന്നത് പത്ത് വര്‍ഷത്തിനുശേഷം. കൊല്ലം സ്വദേശി കൊല്ലക്കാരന്‍ സജയ് ഖാനാണ് (37) ജാമ്യത്തിലിറങ്ങി മുങ്ങിയത്. സ്റ്റേഷന് ഹൗസ് ഓഫിസര്‍ റഫീഖിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തമിഴ്നാട് മധുരയില്‍ അറസ്റ്റ് ചെയ്തത്. പത്തുവർഷമായി ഇയാൾ ഒളിച്ചു താമസിക്കുകയായിരുന്നു.
2011ലാണ് കൊളപ്പറമ്പിൽ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിൽ സജയ് ഖാൻ പ്രതിയായത്. തുടർന്ന് ഇതേ വര്‍ഷം തന്നെ കൊളപ്പറമ്പിൽ ബൈക്ക് മോഷ്ടിച്ച കേസിലും പോലീസ് ഇയാളെ പിടികൂടിയിരുന്നു. എന്നാൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഏതാനും വര്‍ഷം വിദേശത്തായിരുന്ന ഇയാള്‍ തമിഴ്നാട്ടില്‍ കര്ട്ടന് കട നടത്തിവരുകയായിരുന്നു. പോലീസിന്റെ കെടുകാര്യസ്ഥത മൂലമാണ് ഇത്തരത്തിൽ ഇയാൾ രക്ഷപ്പെട്ടതെന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇത്തരത്തിൽ അനേകം പ്രതികൾ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിദേശത്തേക്കും മറ്റും കടന്നു കളയുകയുന്നവരും, വീണ്ടും കുറ്റകൃത്യങ്ങൾ തുടരുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments